SOME OTHER THINGS
SOME THING CAME TO MY MIND .....
Friday, March 3, 2017
വേദന
ഒരുപാട് വേദനിപ്പിക്കുന്ന ഒരു വാർത്ത പത്രത്തിൽ വായിച്ചതിന്റെ ഞെട്ടലിലാണ് ഞാൻ. കോട്ടയത്ത് ഒരു കോളേജിൽ പ്രണയാഭ്യർത്ഥന നിരസിച്ച ഒരു പെൺകുട്ടിയെ ഒരു യുവാവ് പെട്രോൾ ഒഴിച്ച് പച്ച ജീവനോടെ ചുട്ടു കൊന്നു. ആ യുവാവും കൂടെ ആത്മഹത്യ ചെയ്തു.21 വയസു മാത്രം പ്രായമുള്ള പെൺകുട്ടി. ദേഹത്ത് പെട്രോൾ വീണപ്പോൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞ് ഓടിയതിനെക്കുറിച്ച് ഉടഞ്ഞു നുറുങ്ങിയ ഹൃദയത്തോടു കൂടിയല്ലാതെ ആർക്കും, പ്രത്യേകിച്ച് പെൺമക്കളുള്ള ഒരച്ഛനമ്മമാർക്കും, വായിക്കാൻ സാധിക്കില്ല. നിരാലംബയായി ഓടുമ്പോൾ ആ കുട്ടി അച്ഛനെയും അമ്മയെയും വിളിച്ചു കരഞ്ഞിട്ടുണ്ടാകും. അതിനെക്കാൾ ഹൃദയഭേദകമായിരിക്കും ആ അച്ഛനമ്മമാരുടെ അവസ്ഥ. സ്വന്തം മകൾ, കൊഞ്ചിച്ച് ഓമനിച്ച് വളർത്തിയ കുഞ്ഞ് പ്രാണൻ കൈയിലെടുത്ത് ഓടിയപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത ആ പാവം അച്ഛനമ്മമാരെ എന്നും നീറി ദഹിപ്പിക്കും. പെൺമക്കൾ ഉള്ള ഏതൊരച്ഛനമ്മമാർക്കും സങ്കല്പിക്കാൻ പോലും പറ്റാത്ത ദുരന്തമാണ് ആ പാവം കുഞ്ഞും അതിന്റെ വേദന തിന്നാൻ വിധിക്കപ്പെട്ട ആ നിർഭാഗ്യവാൻമാരായ അച്ഛനമ്മമാരും അനുഭവിക്കുന്നത്.
Subscribe to:
Posts (Atom)